തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർഗോഡ് ബേഡകത്ത് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണ്ണക്കുടയിൽ പലചരക്ക് കട നടത്തിയിരുന്ന രമിതയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിനിയാണ്.മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്ബാണ് യുവതിയെ കടയില്‍ വെച്ച്‌ തീ കൊളുത്തിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി രാമമൃതത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച്‌ ശല്യം ചെയ്യുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

യുവതിയുടെ പലചരക്ക് കടയുടെ അടുത്ത മുറിയില്‍ ഫർണിച്ചർ കട നടത്തിയിരുന്ന ആളാണ് രാമാമൃതം. ഈ മാസം എട്ടിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. രാമമൃതം പതിവായി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതിനെതിരെ യുവതി ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തി രാമാമൃതത്തോട് കട മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ കടയിലെത്തിയ രാമാമൃതം യുവതിയുടെ ശരീരത്തില്‍ തിന്നർ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ ക‍ഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Leave a Reply

spot_img

Related articles

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...

യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചു

ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്.കേസിൽ...

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി

കാസർഗോഡ് മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി.കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കര്‍ണാടക...

ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചായപാത്രം കൊണ്ടുള്ള ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കോട്ടപ്പുറം ഉണ്യാത്തി പറമ്പിൽ ടി പി ഫൈസൽ ആണ് മരിച്ചത്. 35...