മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി

കാസർഗോഡ് മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി.കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവറാണ് ഇയാള്‍. മംഗളൂരു മുല്‍ക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫിനെ വ്യക്തി വൈരാഗ്യം മൂലം കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മഞ്ചേശ്വരം കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്ബിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മുഹമ്മദ് ഷരീഫിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും കൈയിലും വെട്ടേറ്റപാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ ഷരീഫിന്റെ ഓട്ടോ വിളിച്ച്‌ അഭിഷേക് ഷെട്ടി കുഞ്ചത്തൂരില്‍ എത്തുകയും അവിടെവെച്ച്‌ കൊല നടത്തുകയുമായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. 280ലേറെ സിസി ടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കുറ്റകൃത്യത്തിന് ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...