പത്തനംതിട്ടയിൽ 22കാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഒരു മാസമായി പയ്യാനമണ്ണിലെ വാടക വീട്ടിലാണ് ആര്യയും കുടുംബവും താമസിക്കുന്നത്.

സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ ആര്യയെ കണ്ടെത്തുന്നത്.

ആര്യയുടെ ഭര്‍ത്താവ് ആഷിക് മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...