25 -കാരിക്ക് 16 -കാരനെ വിവാഹം കഴിക്കണം

പല തരത്തിലുള്ള വാർത്തകളാണ് ഓരോ ദിവസവും നമ്മൾ കേൾക്കുന്നത്. എന്നാൽ ഇത്തരമൊരു പുത്തൻ വാർത്ത ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.

ഇന്ത്യയിൽ സ്ത്രീകൾക്ക് 18 ഉം പുരുഷന്മാർക്ക് 21 -ഉം ആണ് നിയമപരമായി വിവാഹിതരാവാനുള്ള പ്രായം.

എന്നാൽ ഇവിടെ 25 -കാരി 16 -കാരനെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് അവന്റെ വീട്ടിൽ താമസിക്കുകയാണത്രെ. ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നുള്ള ആളാണ് യുവതി.

സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ, ഇവർ സൗഹൃദത്തിലായി.

യുവതി അവനെ മാത്രമേ വിവാഹം കഴിക്കൂ എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. തുടർന്നാണ് അവന്റെ വീട്ടിൽ താമസിക്കുന്നത്.

ഇതിൽ, 16 -കാരന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇറക്കിവിട്ടാൽ ആ നിമിഷം ആത്മഹത്യ ചെയ്യും എന്നാണ് യുവതിയുടെ ഭീഷണി.

യുവതിയെ സ്വന്തം വീട്ടുകാർ സ്വീകരിച്ചില്ലെങ്കിൽ അവളെ വനിതാ അഭയകേന്ദ്രത്തിലാക്കുക എന്നതല്ലാതെ വഴിയില്ല എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വീരേന്ദ്ര കുമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...