പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പിക്സ് താരം പ്രവീൺ കുമാർ എന്നിവർക്ക്.മലയാളിയും നീന്തൽ താരവുമായ സജൻ പ്രകാശ് അടക്കം 32 പേർക്കാണ് അർജ്ജുന അവാർഡ്.ജനുവരി 17 ന് പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും.സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പേരുകൾ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.