ലോക ചെസ് ചാമ്പ്യൻ ഡി. ​ഗുകേഷ് ഉൾപ്പെടെ 4 പേർക്ക് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ​ഗുകേഷിനും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിം​ഗ്, പാരാലിമ്പിക്സ് താരം പ്രവീൺ കുമാർ എന്നിവർക്ക്.മലയാളിയും നീന്തൽ താരവുമായ സജൻ പ്രകാശ് അടക്കം 32 പേർക്കാണ് അർജ്ജുന അവാർഡ്.ജനുവരി 17 ന് പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും.സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പേരുകൾ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...