ബസ്സിലിരുന്ന് ലൈംഗിക ചേഷ്ട കാണിച്ചത് മേയര്‍ എങ്ങനെ കണ്ടു? യദുവിന്റെ അമ്മ
പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യദു
ബസില്‍ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തില്‍ മേയര്‍ക്കെതിരെ യദുവിന്റെ അമ്മയും രംഗത്തെത്തി.
മേയര്‍ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്.
രണ്ടു പേരും ഓടുന്നവണ്ടിയില്‍ ആകുമ്പോള്‍ അതെങ്ങനെ കാണാന്‍ സാധിക്കുമെന്നാണ് യദുവിന്റെ അമ്മ ചോദിക്കുന്നത്.
ഉയരമുള്ള ബസില്‍ ഇരുന്ന് മകന്‍ കാണിക്കുന്നത് ഗ്ലാസ് ഇട്ടു പോകുന്ന കാറില്‍ ഇരുന്ന് എങ്ങനെ കാണാന്‍ സാധിക്കും? മേയര്‍ നടത്തുന്നത് വ്യാജ ആരോപണമാണ്.
സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയര്‍ മകനെ തന്തയ്ക്ക് വിളിച്ചു. ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്നും യദുവിന്റെ അമ്മ ചോദിച്ചു.
പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു.
അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു പറഞ്ഞു.
ഗതാഗത മന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു.