സഹപാഠിയുടെ വീട്ടില്‍ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

സഹപാഠിയുടെ വീട്ടില്‍ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവ ആയുർവേദ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളറട കിളിയുർ പള്ളിവിള അനീഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച എത്തിയ ആയുര്‍വേദ ഡോക്ടര്‍ തിരുവട്ടാര്‍ കട്ടയ്ക്കല്‍ ചെമ്മന്‍കാല വീട്ടില്‍ ജോണ്‍സിങ് പ്രേമ ദമ്ബതികളുടെ മകൻ ബിനീഷിനെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക പ്രതിസന്ധി കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു ബിനീഷ് എന്നാണ് പറയപ്പെടുന്നത്.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിവരെ അനീഷ് കുമാറും ബിനീഷും സംസാരിച്ച്‌ ഇരുന്നിരുന്നു. പിന്നീട് അനീഷ് ഉറങ്ങാനായി പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ ടെറസിലെ റൂമിന് പുറത്തായുള്ള ഭാഗത്ത് ബിനീഷിനെ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നെന്നാണ് അനീഷ് പൊലീസിനോട് വിശദമാക്കിയത്. വെള്ളറട പൊലീസ് നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...