യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം മരുത്തോർവട്ടം ആനതറവെളി സജിമോനെ (49) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഒരാഴ്ച മുൻപ് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയിരുന്നു. അന്നുമുതല്‍ സജിമോൻ മനോവിഷമത്തിലായിരുന്നു.ചേർത്തല സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സജിമോനെ തിങ്കളാഴ്ച പുലർച്ചെ വീടിന്‍റെ അടുക്കളഭാഗത്ത് മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് മാരാരിക്കുളം പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം അരൂക്കുറ്റി താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.