യുവാവിനെ കുത്തിക്കൊന്നു

പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ് ഷിബിലിയെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ 22 കാരനായ ഹിജാസ് ഒളിവിലാണ്. ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രകോപിതാനായ ഹിജാസ് ബീമാപള്ളി ഇടറോഡില്‍ വച്ച്‌ ഷിബിലിയെ കുത്തുകയായിരുന്നു.

കുത്തേറ്റ് കിടന്ന ഷിബിലിയെ നാട്ടുകാർ ചേർന്ന് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...