കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ രണ്ട് കയ്യിലും പരിക്കുണ്ട്.വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. ഷിബിന്റെ വീട്ടിലെത്തിയ സുരമ്യയും ഷിബിനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷിബിൻ സുരമ്യയെ കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

