തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട് തട്ടാമല ഷംനാദ് മൻസിലിൽ ഷംനാദാണ് പിടിയിലായത്.2.89 ഗ്രാം എം ഡി എം എയും 96 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.കുത്തിയതോട് എക്സൈസ് ഇൻസ്‌പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജി ആർ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ രഞ്ജിത്ത്,ടി എം മഹേഷ്,നന്ദു, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി .ഇരവിപേരൂര്‍ സ്വദേശി ജുവല്‍ ജോണ്‍ ആണ് കൊല്ലപ്പെട്ടത്മ.ദ്യപാനത്തിനിടെയാണ് കൊലപാതകം.തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍...

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലും ബിരിയാണി പാത്രത്തിലുമായി ട്രെയിനിലയച്ചു; പ്രതി പിടിയിൽ

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ട്രെയിനിൽ കടത്തുകയും, ബാക്കി ഭാഗങ്ങൾ ബിരിയാണി പാത്രത്തിൽ പാകം ചെയ്തു സൂക്ഷിക്കുകയും ചെയ്ത ഞെട്ടിക്കുന്ന കൊലപാതക...

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐ.പി.എസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐ.പി.എസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ.വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി.അജയനെ(22)യാണ് കോട്ടയം...

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...