കുട്ടനാട് കൈനകരിയിൽ 1.200 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കൈനകരി കുട്ടമംഗലം സ്വദേശിയായ വിനീത്(37) ആണ് കഞ്ചാവുമായി പിടിയിലായത്.ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പെട്രോളിംഗിനിടെയാണ് ഇയാളെ പിടികൂടിയത്.അസി.എക്സൈസ് ഇൻസ്പെക്ടർമാരായ എ ഫാറുഖ് അഹമ്മദ്, വി സന്തോഷ് കുമാർ,പ്രിവന്റീവ് ഓഫീസർ ലാൽജി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ജോബിൻ,ഹരീഷ്കുമാർ, ഷഫീക്ക്,സൈബർ സെൽ ഓഫീസർമാരായ അൻഷാദ്,പ്രമോദ് എന്നിവരും ഉൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.

