വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും പാരിതോഷികം പ്രഖ്യാപിച്ചു

മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും പാരിതോഷികം പ്രഖ്യാപിച്ചു.ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കിയാല്‍ കുഴിമന്തി നല്‍കാം എന്നാണ് കെഎസ്‍യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസും കുഴിമന്തി ഓഫറുമായി രംഗത്തെത്തി.

വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം കൊണ്ടുവന്നാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന് രാഹുല്‍ ഗാന്ധി നിർവ്വഹിക്കുകയാണ്. അത് വാർത്തയില്‍ നിന്ന് മാറ്റാനുള്ള ‘കിണർഗോലു’ തന്ത്രമെന്നും അബിൻ വർക്കി ആരോപിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. ഇതോടെയാണ് ദൃശ്യം ഹാജരാക്കാൻ വെല്ലുവിളിയും ചാലഞ്ചുമായി കെഎസ്‍യുവും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...