യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും.സംസ്ഥാന പ്രസിഡൻ്റായി ഒ ജെ ജനീഷും വര്‍ക്കിങ് പ്രസിഡന്‍റായി ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും. രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് തുടങ്ങിയവര്‍ പങ്കെടുക്കും. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനെ തടർന്നാണ് വൈസ് പ്രസിഡന്‍റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കത്തതില്‍ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്. അമ്മയുടെ സഞ്ചയന ചടങ്ങായതിനാല്‍ രമേശ് ചെന്നിത്തലയും കൊല്ലത്ത് ആര്‍എസ്പിയുടെ അടക്കം പരിപാടികളിലായതിനാല്‍ പ്രതിപക്ഷ നേതാവും ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കില്ല. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തിലും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെക്കുറിച്ച്‌ ആലോചിക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...