അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്‌സിനായി ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട്

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്‌സിനായി ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട്.ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ചുകൊണ്ട് ഇത്തവണത്തെ ഡേ ലൈറ്റ് സേവിങ്‌സ് ടൈം ആരംഭിച്ചു. ഈ കാലത്ത് പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുകയും, നേരത്തെ രാത്രിയാകുകയും ചെയ്യും.സ്മാര്‍ട്ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി പുതുക്കിയ സമയത്തിലേയ്ക്ക് മാറുന്നതാണ്. വീട്ടിലെ മാന്വല്‍ ക്ലോക്കുകള്‍, വാഹനങ്ങളിലെ മാന്വല്‍ ക്ലോക്കുകള്‍ പോലുള്ള ഉപകരണങ്ങളിലെ സമയം നമ്മള്‍ തന്നെ മാറ്റണം.ഈ വര്‍ഷം മാര്‍ച്ച്‌ 30ന് പുലര്‍ച്ചെ 1 മണിയില്‍ നിന്നും 2 മണിയിലേയ്ക്ക് ആക്കി വച്ച സമയം ആണ് ഇന്ന് പുലര്‍ച്ചെ വീണ്ടും 2 മണിയില്‍ നിന്നും 1 മണിയിലേയ്ക്ക് ആക്കി മാറ്റുന്നത്.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...