വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. ആശുപത്രി അധികൃതർ മാധ്യമങ്ങളോട് സംഭവങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലേയ്ക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് നേതാക്കൾ.യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ,ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീൺ എന്നിവരാണ് തള്ളിക്കയറിയത്.ഡെസ്കിൽ കയറി മുദ്രാവാക്യം വിളിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ തിരിച്ചറിഞ്ഞതായി ആശുപത്രി അധികൃതർ.അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറി നടത്തിയത്ഡോ.ഷാഹിദയാണ് സർജറി നടത്തിയത്.സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു.അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിൽ ഉണ്ട്.മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാൽ പ്രശ്നമില്ല.ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നും അധികൃതർ

Leave a Reply

spot_img

Related articles

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...