തുറവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തുറവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പട്ടണക്കാട് പഞ്ചായത്ത് 12-ാം വാർഡ് മേനാശേരി തെക്കേപറമ്പ് നികർത്തിൽ സമ്പത്തിനെ(38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുറവൂർ ടി ഡി ക്ഷേത്രത്തിലെ ആറാട്ടുകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. ഇയാളെ കാൺമാനില്ലെന്ന്
കാണിച്ച് ബന്ധുക്കൾ പട്ടണക്കാട് പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.തുറവൂർ മഹാക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന് ഇയാളെ പിടികൂടിയിരുന്നു.ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.കുത്തിയതോട് പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...