കെ.ആർ.ജി. സ്റ്റുഡിയോയും ഫ്രൈഡേ ഫിലിം ഹൗസും

ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു.

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ് ഉള്ള പ്രശസ്തമായ ഫ്രൈഡേ ഫിലിം ഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു.


ഈ പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷൻ ഹൗസിൻ്റേയും തങ്ങളുടെ സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വാണിജ്യ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും
രണ്ടു നിർമ്മാണ സ്ഥാപനങ്ങളും കേരളത്തിലും കർണ്ണാടകത്തിലും സിനിമ വിതരണത്തിൽ ഇരു കമ്പനികളുടേയും വൈദഗ്ദ്യം പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.


ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാർത്തിക് ഗൗഡയും ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് ഇരുപതിലധികം ആകർഷകമായ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തിൽ നിർമ്മിച്ചത്.


ആട് ഒന്നും രണ്ടും ഭാഗങ്ങൾ അങ്കമാലി ഡയറീസ് എന്നീ ബ്ലോഗ്‌ ബസ്റ്റർ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിനെ മലയാളത്തിലെ മികച്ച നിർമ്മാണ സ്ഥാപനമാക്കി മാറ്റി.
ഓ.ടി.ടി.രംuത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ച സൂഫിയും സുജാതയും ‘ഹോം എന്നീ സിനിമകളിലൂടെയാണ്.
രണ്ടായിരത്തി പതിനേഴിലാണ് കെ.ആർ.ജി സ്റ്റുഡിയോ വിതരണ ബിസിനസ്സ് ആരംഭിക്കുന്നത്. നൂറിലധികം ചിത്രങ്ങൾ കർണ്ണാടകയിൽ വിതരണം ചെയ്യുകയും ചെയ്തു. രണ്ടായിരത്തി ഇരുപതു മുതൽ നിർമ്മാണ രംഗത്തേക്കും കടന്നു.

രോഹിത് പടകി സംവിധാനം ചെയ്ത് ധനഞ്ജയ് നായകനായ
രത്നൻ പ്രപഞ്ച എന്ന ചിത്രത്തിലൂടെ ഈ നിർമ്മാണ സ്ഥാപനം ഏറെ പ്രശസ്തി നേടി. പ്രൈം വീഡിയോ നേരിട്ടു വിതരണം നടത്തിയ ഈ ചിത്രം വൻ പ്രേക്ഷക പ്രശംസ നേടി.
.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പുറത്തിറക്കിയ ഗുരുദേവ് ഹൊയ്സാല എന്ന ചിത്രവും വിജയകരമായിരുന്നു.

ഈ കു ട്ടുകെട്ടിൻ്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ന്ന എല്ലാ തരത്തിലുള്ള ഉള്ളടക്ക മടങ്ങിയ കഥകൾ തെരഞ്ഞെടുത്ത് സിനിമകൾ നിർമ്മിക്കുകയെന്നതാണ്.
നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നും പരിചയസമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണു്.
ഈ കൂട്ടുകെട്ടിൽ ആദ്യ സംരംഭം എന്ന നിലയിൽ മൂന്നു ചിത്രങ്ങൾ നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നതെന്ന് വിജയ് ബാബു പറഞ്ഞു.

പടക്കളം ആദ്യ ചിത്രം.

മനു സ്വരാജ് സംവിധായകൻ.
ഇതിൽ ആദ്യ ചിത്രമായ പടക്കളം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജ് ആണ്.
ബാംഗ്ളൂർ കേന്ദ്രമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിപ്പോരുന്ന യുവപ്രതിഭയാണ് മനു സ്വരാജ് –
കഴിഞ്ഞ എട്ടുവർഷമായി സഹസംവിധായകനായി പ്രവർത്തിച്ചു പോരുന്ന മനു, ജസ്റ്റിൻ മാത്യു, ബേസിൽ ബോസഫ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ബേസിലിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...