ശമ്പള വിതരണം മുടങ്ങിയത് പരിഹരിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പുനഃസ്ഥാപിക്കും.

ശമ്പള വിതരണം മുടങ്ങിയതിലുള്ള സാങ്കേതിക പ്രശ്‌നം പരിഹരിക്കുമെന്ന് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.

സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്നലെ മുടങ്ങിയിരുന്നു.

എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇന്നലെ കിട്ടിയിരുന്നില്ല.

ട്രഷറി അക്കൗണ്ടുകളില്‍ പണം എത്തിയെന്ന് കാണിച്ചെങ്കിലും ഈ തുക ബാങ്കുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതാണ് കാരണം.

ഇത് സാങ്കേതിക പ്രശ്‌നമാണെന്നും ഇന്ന് പരിഹരിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇലക്ട്രിസിറ്റി ബോർഡ്‌...

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും, ക്ഷേത്രമതിൽക്കെട്ടിനകത്തെ ഭണ്ഡാരം തകർത്ത് പണവുമാണ് കവർന്നത്.നട തുറക്കാനായി ക്ഷേത്രം...

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച.ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്.വെള്ളിയാഴ്ച രാവിലെ...

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...