ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി

ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ കൂടി അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തില്‍ ബിജെപി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും പ്രവചിച്ചത്. ഡല്‍ഹി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. സർക്കാരിനായി വേണ്ടത് 36. ഓരോ നിയമസഭ മണ്ഡലങ്ങളിലേയും ബൂത്തുകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുകയാണ് പാർട്ടികള്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്ബുകള്‍.

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടണ്ട എന്നതാണ് ആം ആദ്മി പാർട്ടി നിലപാട്. അരവിന്ദ് കെജ്‌രിവാള്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയെ എത്തുമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...