കാറ്റിൽ മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫിസിനു മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരം കാറ്റത്ത് കടപുഴകി വീണു.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണ് മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും തകർത്തുകൊണ്ടാണ് മരം കാറിനു മുകളിലേക്ക് വീണത്.

ഇതോടെ പോസ്റ്റും, ലൈൻ കമ്പികളും അടക്കം കാറിന് മുകളിലേക്ക് പതിച്ചു.

കാറിനുള്ളിൽ ഈ സമയം യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴിമാറി.

ഇന്ന് 2 മണിയോടെയാണ് അപകടം.

എംസി റോഡ് ഭാഗത്തേക്കാണ് മരം വീണത്. മരത്തിൻ്റെ ശിഖര ഭാഗം റോഡിലേക്ക് വീണതിനാൽ ഗതാഗത തടസമുണ്ടായി.

അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി.

കാർ പൂർണമായും തകർന്നു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....