കർഷകർക്കു പ്രധാനമന്ത്രിയുമായി സംവദിക്കാൻ കുമരകം വേദിയാകും

കോട്ടയം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കർഷകർക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാൻ കുമകരവും വേദിയാകുന്നു.

കർഷകർക്കുള്ള ധനസഹായമായ പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പതിനേഴാം ഗഡുവിന്റെ വിതരണോദ്ഘാടനം ജൂൺ 18(ചൊവ്വാഴ്ച) ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ചാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.

ഈ അവസരത്തിൽ കർഷകർക്കു പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള കേന്ദ്രങ്ങളിലൊന്നായി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

പരിപാടി വൈകിട്ട് നാലുമണി മുതൽ ഏഴുമണി വരെ ലൈവ് സ്ട്രീം ചെയ്യും.  കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യനും കുമകരം കൃഷി വിജ്ഞാനകേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...