കെ.ബി. ഗണേഷ് കുമാറിനെതിരെ സമൂഹമാധ്യമങ്ങളിൽ ഗുരുതര ആരോപണം; ആരോപണം തള്ളി മന്ത്രി

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ സമൂഹമാധ്യമങ്ങളിൽ ഗുരുതര ആരോപണം. ആരോപണം തള്ളി മന്ത്രി.ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിൻ്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്.ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു എന്നാണ് ആരോപണം.

തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ കൈകാര്യം ചെയ്യുന്ന 112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പോലീസിനെ അറിക്കുകയും,താമസിയാതെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ ഇടപെടാതെ പിൻവാങ്ങി എന്ന് ആരോപണവും സാമൂഹിക മാധ്യമങ്ങൾ ഉന്നയിച്ചു.വീട്ടിൽ തിരിച്ചുകയറി ഭാര്യ വീണ്ടും ഫോട്ടോകൾ എടുത്തു. ഭാര്യയിൽനിന്ന് മൊബൈൽ കൈക്കലാക്കാൻ മന്ത്രി സഹായികളോട് ആവശ്യപ്പെട്ട പ്രകാരം അവർ വാതിൽ കുറ്റിയിട്ട് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും അവർ വിട്ടുകൊടുത്തില്ല. തുടർന്ന് വാതിൽ തുറന്ന് അവർ വന്ന ടാക്സിയിൽ തിരികെ പോയി എന്ന് പറയുന്നു.മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിൻ്റെ സഹോദരിയാണിവർ. ശ്രീലേഖയെ വിവരം വിളിച്ച് പറഞ്ഞപ്പോഴാണ് 112 ൽ എന്ന നമ്പറിൽ വിളിക്കുവാൻ ഇവരോട് പറഞ്ഞത് എന്നാണ് വാർത്തകൾ വന്നത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...