വോട്ടെണ്ണൽ സുതാര്യമാക്കണം: തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇന്ത്യാ സഖ്യം

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മിഷനോട് വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന്
ഇന്ത്യാ സഖ്യം ആവശ്യപ്പെടുകയുണ്ടായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ മുന്നണിയിലെ നേതാക്കൾ.

വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ മുന്നണി കമ്മിഷനിലെത്തിയത്.

അതേസമയം തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഇന്ത്യ സഖ്യം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പിയും കമ്മിഷനിലെത്തി.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ജില്ലാ മജിസ്ട്രേട്ടുമാരെ വിളിച്ച് അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു.

150 പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ആരോപണത്തിൽ കമ്മിഷൻ ജയറാം രമേശിനോട് വിശദാംശങ്ങൾ തേടുകയും ചെയ്തു.

അതേസമയം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും കമ്മിഷൻ തന്നെ ശരിയല്ലെന്നും ഇന്ത്യ സഖ്യം പ്രചരിപ്പിക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.

എക്സിറ്റ് പോൾ ഫലത്തിന്റെ പേരിലും അപമാനിക്കാൻ ശ്രമം നടക്കുകയാണെന്ന് നേതാക്കൾ കമ്മിഷനെ അറിയിച്ചു.


295 സീറ്റിലധികം നേടി വിജയിക്കുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്.

ഇത് പാടെ തള്ളുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ.

പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാവു എന്ന് ഇന്ത്യസഖ്യം നേതാക്കൾ ആവശ്യപ്പെട്ടു.

ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണമെന്നും അവർ പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....