നിയന്ത്രണം നഷ്ട്ടപെട്ട കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു കയറി

നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം

ഇന്നു രാവിലെ 10.30 ന്ചങ്ങനാശേരി തെങ്ങണ ജംക്‌ഷനിലാണ് അപകടം ഉണ്ടായത്.

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വ്യാപാര സ്‌ഥാപനങ്ങളുടെ വരാന്തയിലൂടെ പാഞ്ഞ് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു

അപകടത്തിൽ ആർക്കും പരുക്കില്ല.

കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു.

ജംക്‌ഷനിലെ പലചരക്കു കടയുടെയും ലോട്ടറിക്കടയുടെയും വരാന്തയിൽ കൂടിയാണ് കാർ പാഞ്ഞത്.

ലോട്ടറിക്കടയുടെ ഷീറ്റിൻ്റെ ഇരുമ്പ് തൂൺ തകർന്നിട്ടുണ്ട്.

റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു കാറിലും ഇടിച്ചിട്ടുണ്ട്.

ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം...

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി.റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച്‌...

സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടി

കോട്ടയം ചിങ്ങവനം എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തെ റോഡിൽ നിന്നും ബാങ്ക് ജീവനക്കാരി എലിസബത്ത് മാത്യുവിനാണ് സ്വർണ്ണ കൈ ചെയിൻ കളഞ്ഞു...

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍...