ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മറ്റൊരു പൂരക്കാലത്തിനായി തൃശ്ശൂർക്കാർ ഇനി ഒരു വർഷം കാത്തിരിക്കും .വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച് തിങ്കൾ പകൽ 12.30ന് ഉപചാരം ചൊല്ലിപ്പിരിയും.പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക.രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് ആരംഭിച്ചു.ഇനി അടുത്തപൂരത്തിന് കാണാമെന്ന് ജനാവലി പ്രഖ്യാപിക്കും.ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും.

