പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ .വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.സ്ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന് ശേഷം നടപടിയുണ്ടായി.പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെച്ചിരിക്കുന്നത് ഒരേ ഹാളിൽ ആണെന്നും ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഫലം വന്ന ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്തെ അവയവ മാറ്റിവയ്ക്കൽ ചരിത്രത്തിലെ ആദ്യ ഗുണഭോക്താവ് മാത്യു അച്ചാടൻ അന്തരിച്ചു

സംസ്ഥാനത്തെ അവയവ മാറ്റിവയ്ക്കൽ ചരിത്രത്തിലെ ആദ്യ ഗുണഭോക്താവ് മാത്യു അച്ചാടൻ (67) അന്തരിച്ചു .10 വർഷം മുൻപ് നാവിക ഹെലികോപ്ടറിൽ (എയർ ആബുലൻസ്) കൊണ്ടുവന്ന...

ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു.പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധുവിനാണ് പാമ്പുകടിയേറ്റത്.ഇന്നലെ രാത്രി വീടിനു മുൻവശത്തെ ഗേറ്റ് അടക്കാൻ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്.തുടർന്ന് സിന്ധുവിനെ...

കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി.കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിൻ്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്.കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ്...

ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും; മറ്റൊരു പൂരക്കാലത്തിനായി ഇനി ഒരു വർഷത്തെ കാത്തിരിപ്പ്

ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മറ്റൊരു പൂരക്കാലത്തിനായി തൃശ്ശൂർക്കാർ ഇനി ഒരു വർഷം കാത്തിരിക്കും .വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച് തിങ്കൾ...