ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും അവസാന ഘട്ടവുമായ വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഏപ്രില്‍ 29-നാണ് അവസാന ഘട്ട വോട്ടെടുപ്പ്. പ്രചാരണത്തിനുള്ള അവസാന ദിവസമായ ഇന്ന് (ഏപ്രില്‍ 27) രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശകരമായ പ്രചാരണ പരിപാടികളിലാണ്.

വോട്ടെടുപ്പ് തടസ്സപ്പെടുത്താനോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനോ ഉള്ള ഏത് ശ്രമത്തെയും കര്‍ശനമായി നേരിടുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ഓരോ ബൈക്കിലും രണ്ട് കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ വീതമുള്ള 160 മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കും. ഉള്‍പ്രദേശങ്ങളിലും പ്രശ്‌നബാധിത മേഖലകളിലും വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കും.

സൗത്ത് 24 പര്‍ഗാനാസിലെ ഭാംഗറില്‍ തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍, നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ പ്രത്യേക തിരച്ചില്‍ നടത്താന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകള്‍ എന്‍ഐഎ അന്വേഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഞായറാഴ്ച വിവിധ റോഡ്‌ഷോകളിലും റാലികളിലും പങ്കെടുത്തിരുന്നു. ഏപ്രില്‍ 23-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.142 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍. ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി കേന്ദ്ര സേനയുടെ റൂട്ട്മാര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുകയാണ്.

Leave a Reply

spot_img

Related articles

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...