ആലപ്പുഴ ജില്ലാ ജയിലില്‍ റിമാൻഡ് പ്രതി തൂങ്ങി മരിച്ചു

ആലപ്പുഴ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകള്‍നിലയിലെ എഫ്-വണ്‍ (F1) സെല്ലിലേക്ക് പോയതായിരുന്നു ശരത് പ്രസാദ്. പിന്നാലെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് പ്രിസണ്‍ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഏപ്രില്‍ 21-നാണ് ശരത് പ്രസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. റോഡപകടത്തില്‍ പരുക്കേറ്റ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചുടുകാട് ഭാഗത്ത് വെച്ച്‌ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടറോട് കയർക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശരത് പ്രസാദ് നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. മാതാപിതാക്കള്‍: ശശിധരൻ – സരസ്വതി. ഭാര്യ: സിജിന. മക്കള്‍: കാർത്തിക്, ദിക്ഷ. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ജയില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...