സംസ്ഥാനത്തെ അവയവ മാറ്റിവയ്ക്കൽ ചരിത്രത്തിലെ ആദ്യ ഗുണഭോക്താവ് മാത്യു അച്ചാടൻ (67) അന്തരിച്ചു .10 വർഷം മുൻപ് നാവിക ഹെലികോപ്ടറിൽ (എയർ ആബുലൻസ്) കൊണ്ടുവന്ന ഹൃദയം കൊച്ചി ലിസി ഹോസ്‌പിറ്റലിൽ വച്ചാണ് ഡോക്‌ടർ ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്ത്വത്തിൽ ശസ്‌ത്രക്രിയ നടത്തി തുന്നിചേർത്തത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. കലക്ടർ എം .ജി . രാജമാണിക്യമായിരുന്നു കോർഡിനേഷൻ നിർവ്വഹിച്ചത്.നീലകണ്ഠശർമ്മ എന്ന വ്യക്തിയുടെ ഹൃദയമാണ് മാത്യു അച്ചാടന് നൽകിയത്.

