പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ; കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു

പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു.ഇത് പൊതുജനങ്ങളുടെ നിർദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച്‌ ഒൻപതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും അന്തിമ നയം തയ്യാറാക്കുകയെന്ന് സി.ബി.എസ്.ഇ. അറിയിച്ചു..കരടനുസരിച്ച്‌ ഫെബ്രുവരി 17 മുതല്‍ മാർച്ച്‌ ആറുവരെയാകും ഒന്നാംഘട്ടപരീക്ഷ. രണ്ടാംഘട്ടം മേയ് അഞ്ചുമുതല്‍ 20 വരെ നടത്തും. രണ്ടുപരീക്ഷയ്ക്കും മുഴുവൻ സിലബസുമുണ്ടാകും. രണ്ടുതവണയും പരീക്ഷാർഥികള്‍ക്ക് ഒരേകേന്ദ്രംതന്നെയാകും അനുവദിക്കുക. പരീക്ഷാഫീസ് കൂട്ടും. അപേക്ഷ നല്‍കുന്ന സമയത്തുതന്നെ രണ്ടുപരീക്ഷയ്ക്കുമുള്ള ഫീസ് വാങ്ങുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...