എല്‍ദോസിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; പ്രദേശത്ത് ഇന്ന് ജനകീയ ഹർത്താൽ

കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.   പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും.

27–ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കൈകൂപ്പി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്‍റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ നാട്ടുകാര്‍ ആദ്യം രോഷം പ്രകടിപ്പിച്ചു.  ഇടയ്ക്ക് മൃതദേഹം മാറ്റാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി.ഇന്ന് കുട്ടമ്പുഴയിലും കോതമംഗലത്തും ‌ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.കോതമംഗലത്ത് മൂന്നുമണിക്ക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടത്തും.ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു എല്‍ദോസിനു നേരെ കാട്ടാന ആക്രമണം.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...