തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തില്‍ സഹപാഠിയും മാതാവും അറസ്റ്റില്‍.ആറ്റിങ്ങല്‍ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. തീവയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സഹപാഠിയുടെ മോശമായ പെരുമാറ്റം പെണ്‍കുട്ടി മുൻപ് വിലക്കിയതിലെ വിരോധമാണ് കാർ ആക്രമിക്കാൻ കാരണമായത്. 16 കാരൻ അമ്മയുടെ അറിവോടുകൂടിയാണ് അക്രമ സംഭവം നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.