ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായി

ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി.ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അല്‍ത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയതാണ് കുട്ടി. പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. ഇതിനെ തുടർന്നാണ് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയത്. സാമ്ബത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്നങ്ങളില്ലെന്ന് വീട്ടുകാർ പറയുന്നു. പൊലീസ് ഫോണ്‍ കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ലഹരി മാഫിയയുടെ കയ്യില്‍ പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കുടുംബത്തിൻ്റേയും സ്കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...