കര്‍ണാടകയില്‍ 15 വയസുകാരന്റെ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം

കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കാലിനും വെടിയേറ്റു.മണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവവുണ്ടായത്. മരിച്ച നാല് വയസുകാരന്റെ വീടിനോട് ചേര്‍ന്ന് കോഴി ഫാം പ്രവര്‍ത്തിച്ചിരുന്നു. ഫാം നടത്തിപ്പുകാരില്‍ ഒരാളാണ് തോക്കിന്റെ ഉടമ. പശ്ചിമ ബംഗാള്‍ സ്വദേശികളുടെ വീട്ടിലാണ് ഇയാള്‍ തോക്ക് സൂക്ഷിച്ചിരുന്നത്. തൊട്ട് സമീപമുള്ള ഫാമില്‍ ജോലി ചെയ്യുന്ന പതിഞ്ചുകാരന്‍ കളിക്കുന്നതിനായി ഈ വീട്ടിലെത്തി. അതിനിടെ അവിടെ കണ്ട തോക്ക് എടുത്ത് പരിശോധിച്ചു. പിന്നാലെ അബദ്ധത്തില്‍ ട്രിഗര്‍ വലിക്കുകയായിരുന്നു. തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന നാല് വയസുകാരന്റെ വയറിലാണ് ആദ്യ വെടി കൊണ്ടത്. കുട്ടി തല്‍ക്ഷണം മരിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...