മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു

ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു.മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ദുരന്തം.ചൊവ്വാഴ്‌ച പുലർച്ചെ, മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാർ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്തു.

Leave a Reply

spot_img

Related articles

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...