പള്ളിക്കരയില്‍ 2 യുവാക്കളെ കടലില്‍ കാണാതായി

പള്ളിക്കരയില്‍ 2 യുവാക്കളെ കടലില്‍ കാണാതായി.കാസർകോട് പൂച്ചക്കാട് ബീച്ചിനടുത്തായി കടലില്‍ കുളിക്കാൻ ഇറങ്ങിയ യുവാക്കളെയാണ് കാണാതായത്.കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ 2 യുവാക്കളെയാണ് കടലില്‍ കാണാതായത്. കടലില്‍ കുളിക്കാൻ ഇറങ്ങിയ നാല് പേരില്‍ രണ്ടുപേരാണ് തിരയില്‍പ്പെട്ടത്.രണ്ടുപേരെ കാണാതായതോടെ കൂടെയുള്ളവർ കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. കാറില്‍ ബീച്ചിനരികില്‍ എത്തിയ സംഘം 6 മണിയോടെയാണ് കടലില്‍ കുളിക്കാൻ ഇറങ്ങിയത്. കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പ് അധികൃതരും നാട്ടുകാരും തെരച്ചില്‍ നടത്തി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...