തിരുവോണം ബംപറില്‍ 25 കോടി അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ഏജന്‍സി

തിരുവോണം ബംപറില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ഏജന്‍സി.ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആദ്യമായാണ് ഒരു ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മനം ലഭിക്കുന്നതെന്ന് ലോട്ടറി ഏജന്റായ ജിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റതെന്ന് സബ് ഏജന്റ് നാഗരാജു പറഞ്ഞു. നേരത്തെ വിറ്റ ടിക്കറ്റ് ആയതിനാല്‍ വാങ്ങിയ ആളെ ഓര്‍മയില്ലെന്നും നാഗരാജു പറഞ്ഞു. കര്‍ണാടകയില്‍ നിന്നും വയനാട്ടില്‍ കൂലിപ്പണിക്കായി വന്ന സമയത്ത് ലോട്ടറി കടയില്‍ ജോലി ചെയ്തു. പിന്നീട് അനിയനുമായി ചേര്‍ന്ന് ലോട്ടറി ഏജന്‍സി തുടങ്ങുകയായിരുന്നെന്ന് നാഗാജു പറഞ്ഞു. ലോട്ടറി വിറ്റ വകയില്‍ എത്ര കമ്മീഷന്‍ കിട്ടുമെന്ന് അറിയില്ല. അതിനെ കുറിച്ചെന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നാഗരാജു പറഞ്ഞു.

ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്ന് ഏജന്റ് ജിനീഷ് പറഞ്ഞു. ഇത്തവണ ടൂറിസ്റ്റ് മേഖല മന്ദഗതിയില്‍ ആയതിനാല്‍ കഴിഞ്ഞ തവണത്തെ അത്ര ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നും ജിനീഷ് പറഞ്ഞു. ഇത്രയും വലിയ തുക ഇതാദ്യമാണ് വിറ്റ ലോട്ടറിയില്‍ ലഭിക്കുന്നത്. ഒരുമാസം മുന്‍പ് കാര്യുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം അടിച്ചിരുന്നെന്നും ജിനീഷ് പറഞ്ഞു.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.

Leave a Reply

spot_img

Related articles

കേരളത്തിൽ കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക അറിയിപ്പ്.കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു.സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ...

പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു

എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികന്‍ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്....

ബിഷപ്പ് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം വാഗ്ദനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കോട്ടയം സ്വദേശി ഡേവിഡിനെ (57) വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ എംഡി പ്രവേശനം...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി...