ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അയച്ചു; 26 കാരൻ അറസ്റ്റിൽ

ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി യുവതിക്ക് തന്നെ അയച്ച് കൊടുത്ത പ്രതിയെ കോയിപ്രം പോലീസ് പിടികൂടി.യുവതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അവർക്കയച്ചുകൊടുത്ത കേസിൽ പ്രതിയെ തിരുവല്ല കോയിപ്രം പോലീസ് പിടികൂടി. വെണ്ണിക്കുളം സ്വദേശി ആയ 26 കാരൻ ആണ് അറസ്റ്റിലായത്. വിവാഹിതയും 32 കാരിയുമാണ് യുവതി.

ശനിയാഴ്ച ഉച്ചയ്ക്ക് ഇയാൾ സ്വന്തം എഫ് ബി അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫേസ് ബുക്ക്‌ ഐ ഡി ലിങ്കിലേക്ക് മോർഫ് ചെയ്ത ചിത്രം അയക്കുകയായിരുന്നു. യുവതി ഇട്ട ഫോട്ടോ എടുത്ത് രൂപമാറ്റം വരുത്തി നഗ്നചിത്രമാക്കിയശേഷമാണ് അയച്ചത്. തുടർന്ന് യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയും, മൊഴി എസ് സി പി ഒ ഷെബി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പിന്നീട് പ്രതിയെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ ഫോട്ടോ യുവതിക്ക് അയച്ചുകൊടുത്ത് തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...