TVK യ്ക്ക് 28 പോഷക സംഘടനകൾ; പട്ടികയിൽ കുട്ടികൾ, മത്സ്യത്തൊഴിലാളികള്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍

TVK യ്ക്ക് 28 പോഷക സംഘടനകൾ.പാർട്ടി നേതൃത്വം തയാറാക്കിയ പട്ടികയിൽ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം,ഫാക്ട്ചെക്, വിരമിച്ച സർക്കാർ ജീവനക്കാർ,ഭിന്നശേഷിക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തനം നടക്കും. തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് പോഷക സംഘടനകള്‍ രൂപികരിച്ചത്.യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍, സംരംഭകര്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍. കര്‍ഷകര്‍, കലാ – സാംസ്‌കാരികം, വളണ്ടിയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അഭിഭാഷകര്‍, മീഡിയ. ട്രാന്‍സ് ജന്‍ഡേഴ്‌സ്, കാലാവസ്ഥ പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം നടത്തുക. പോഷക സംഘടനകളുടെ ഉത്തരവാദിത്തം നേതാക്കളായ അധവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, ജഗദീഷ് രാജ്‌മോഹന്‍, ലയോണ മണി എന്നിവര്‍ക്കാണ്.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടര മണിക്കൂറോളം നീണ്ട യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതായാണു സൂചന. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണു നടന്റെ തീരുമാനം. ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി പാര്‍ട്ടികളുമായി സഖ്യമില്ലെന്നും വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റു പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വർണവില വീണ്ടും 70,000ന് മുകളിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും 70,000ന് മുകളിൽ. പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 70000ന് മുകളിൽ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു...

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി.

ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്.മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ...

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു.

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു.നവാഗതനായ...

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ...