ആലുവ നഗരസഭയിൽ 3 ദമ്പതിമാർ 6 വാർഡുകളിലായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

ആലുവ നഗരസഭയില്‍ മൂന്ന് ദമ്പതിമാരെ ആറ് വാര്‍ഡുകളിലായി മത്സരത്തിനിറക്കിയിരിക്കുകയാണ് എന്‍ഡിഎ. ഇതില്‍ അഞ്ച് പേര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരാള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായുമാണ് മത്സരിക്കുന്നത്. ഇവരില്‍ ഒരാള്‍ നിലവിലെ കൗണ്‍സിലറാണ്.

അനിതാ ഷൈന്‍ രണ്ടാം വാര്‍ഡ് ഗുരുമന്ദിരത്തിലും ഭര്‍ത്താവ് എ.ആര്‍ ഷൈന്‍ മൂന്നാം വാര്‍ഡ് ദേശം കടവിലുമാണ് മത്സരിക്കുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ഷൈന്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. അനിത റിട്ട. സംസ്‌കൃത അധ്യാപികയാണ്. 2015ല്‍ അനിത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

നാലാം വാര്‍ഡ് മനയില്‍ എം.ആര്‍ രജനി മത്സരിക്കുമ്പോള്‍ ഭര്‍ത്താവ് എന്‍. ശ്രീകാന്ത് അഞ്ചാം വാര്‍ഡ് മണപ്പുറത്താണ് സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. നിലവില്‍ നാലാം വാര്‍ഡിലെ കൗണ്‍സിലറും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ്. രജനി ജയ്ഭാരത് കോളേജിലെ അസി. പ്രൊഫസറാണ്.

13ാം വാര്‍ഡ് മദ്രസയില്‍ സജിതയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഭര്‍ത്താവ് 23ാം വാര്‍ഡ് മാര്‍ക്കറ്റിലെ സ്ഥാനാര്‍ത്ഥിയാണ്. സതീഷ് 2020ല്‍ 13ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....