താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മൂന്നു ദിവസത്തിനിടെ അനൂപിന്റെ പേരിലുള്ള പോക്സോ കേസുകളില്‍ രണ്ടാമത്തെ വിധിയാണിത്. ആദ്യം വന്ന വിധിയില്‍ 30 വര്‍ഷം കഠിന തടവിനും 120000 പിഴ അടയ്ക്കാനും വിധിച്ചിരുന്നു.2022 ഡിസംബര്‍ 14 നാണ് ഇപ്പോള്‍ വിധി വന്ന കേസിന് ആസ്പദമായ സംഭവം. അതിജീവിത സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി വരുന്ന വഴി പ്രതികടത്തിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കി. മറ്റൊരു ദിവസം രാത്രി അതിജീവിതയെ വീട്ടില്‍ നിന്നും വിളിച്ച് ഇറക്കി കഞ്ചാവ് ബീഡി നല്‍കിയ ശേഷവും പീഡിപ്പിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി വിക്ടിം ലെയ്സണ്‍ ഓഫീസര്‍മാരായ എസ്. സ്മിത്, ദീപ കുമാരി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാനും വിധിയില്‍ നിര്‍ദ്ദേശം ഉണ്ട്.കഴിഞ്ഞ ദിവസം മറ്റൊരു പോകസോ കേസില്‍ പ്രതിയെ 30 വര്‍ഷം കഠിന തടവിനും 120000 പിഴ അടയ്ക്കാനും വിധിച്ചിരുന്നു. മൂന്നു പ്രതികളാണ് ആ കേസില്‍ ഉണ്ടായിരുന്നത്. വിസ്താര വേളയില്‍ അതിജീവിതയെ സ്വാധീനിച്ച് ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമം കോടതി അനുവദിച്ചില്ല. തുടര്‍ന്ന് പ്രതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് വിസ്താരം പൂര്‍ത്തിയാക്കി വാദം കേട്ട് അതിവേഗ കോടതി ഉത്തരവ് ഉണ്ടായത്.