അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്ന്നിന്ന് 50 ഓളം ആദിവാസികൾ ഇന്ന് മുഖ്യമന്ത്രിയെ കാണാൻ രാവിലെ തിരുവനന്തപുരത്തെത്തും.അട്ടപ്പാടിയിൽ നടക്കുന്ന വ്യാപകമായ ആദിവാസി ഭൂമി കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും പേരിൽ വൻതോതിൽ ഭൂമി വാങ്ങി കൂട്ടുന്നു. ആദിവാസി ഊരുകൾ പൊളിച്ചു നീക്കാൻ തയ്യാറായി ഭൂമാഫിയ സംഘങ്ങൾ എത്തുന്നു. മൂലഗംഗൽ ,വെച്ചപ്പതി, വെള്ള കുളം ഊരു ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കുടിയിറക്കൽ ഭീഷണിയിലാണ് ‘ഇതെല്ലാം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകും . ഡിജിപിയെയും കാണുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ആദിവാസികൾ പരാതിയുടെ പകർപ്പ് നൽകും.