പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു. ഗ്യാസ് സംബന്ധമായ ചില പ്രശ്നങ്ങൾ കുട്ടിയെ അലട്ടിയിരുന്നു. ഇതിനുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു.ഇന്നലെ പകൽ കുട്ടി പലതവണ ശർദിച്ചിരുന്നു. വൈകുന്നേരം ആയപ്പോൾ കുട്ടിയുടെ നില വഷളായതോടെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 ന് ശുഷ്രൂഷകൾ വീട്ടിൽ ആരംഭിച്ച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ നടക്കും.