കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണു കൂടുതലും. സ്വന്തം നാട്ടിലെ റേഷൻ കാർഡ് റദ്ദാക്കി ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചതിന്റെ രേഖ ഹാജരാക്കിയാണു അതിഥി ത്തൊഴിലാളികൾ റേഷൻ കാർഡ് സ്വന്തമാക്കുന്നത്. പഞ്ചായത്തിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ ആധാർ എന്നിവയോടൊപ്പമാണ് അപേക്ഷ സമർപ്പിക്കുന്നത്. റേഷനിങ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. കൂടാതെ തൊഴിലാളികളുടെ സ്വന്തം നാട്ടിൽ റേഷൻ കാർഡ് ഉണ്ടോയെന്നു ആധാർ കാർഡ് ഉപയോഗിച്ച് പരിശോധിക്കും. തുടർന്നാണു റേഷൻ കാർഡ് അനുവദിക്കുന്നത്. ഇവർ കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതു ജില്ലയിലെ സ്കൂളുകൾ വഴിയാണ്.