63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ച

63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക്‌ മാറ്റി.തീയതി പിന്നീട്‌ തീരുമാനിക്കും. തിരുവനന്തപുരമാണ്‌ വേദി.നേരത്തെ ഡിസംബർ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ്‌ നിശ്ചയിച്ചിരുന്നത്‌.

ഡിസംബർ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ്‌ തീയതി മാറ്റിയത്‌. ഇത്തവണ ഒൻപതാം ക്ലാസ്‌ വിദ്യാർഥികളാണ്‌ നാസ് പരീക്ഷ എഴുതുന്നത്‌. ഡിസംബർ 12 മുതല്‍ 20വരെ സംസ്ഥാനത്ത്‌ രണ്ടാംപാദ വാർഷിക പരീക്ഷയാണ്‌. 21 മുതല്‍ 29വരെ ക്രിസ്‌മസ് അവധിയും. ഈ സാഹചര്യത്തിലാണ്‌ കലോത്സവം ജനുവരിയിലേക്ക്‌ മാറ്റിയത്‌.

സ്കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്കൂള്‍തല മത്സരം 15നകം പൂർത്തിയാക്കും. ഉപജില്ലാതലം നവംബർ പത്തിനും ജില്ലാതലം ഡിസംബർ മൂന്നിനുമകം പൂർത്തിയാക്കും.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...