ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ നിരത്തിലിറങ്ങുന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 11.45ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.വകുപ്പിലെ ഓഡിറ്റ്, ഇന്റലിജൻസ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളുടെ ഫീൽഡ് തല പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും കൂടുതൽ ഊർജിതമാക്കുകയാണ് ലക്ഷ്യം. പുതിയ വാഹനങ്ങൾ എത്തുന്നതോടെ ഫീൽഡ് തല പരിശോധനകൾ വേഗത്തിലാക്കാനും നികുതി ചോർച്ച ഫലപ്രദമായി തടയാനും സാധിക്കും. നികുതിദായകർക്ക് ആവശ്യമായ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ റവന്യു വരുമാനം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും.നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ പി. ബി. നൂഹ്, സ്പെഷ്യൽ കമ്മീഷണർ രാഹുൽ കൃഷ്ണ ശർമ്മ, അഡീഷണൽ കമ്മീഷണർ മുഹമ്മദ് ഷഫീക്ക് തുടങ്ങിയവർ സന്നിഹിതരാകും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സർക്കാരിന് വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി ഹൈക്കോടതി.സർക്കാരിനെതിരെ...