കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് 90 പേർ മരിച്ചു.സൈന്യത്തിന്‍റെ ഹെർകുലീസ് C-130 വിമാനമാണ് തകർന്നു വീണത്. പെറു അതിർത്തിക്ക് സമീപമായിരുന്നു അപകടം.110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.സൈനിക ട്രാൻസ്പോർട്ടേഷൻ്റെ ഭാഗമായി പോയ വിമാനമാണ് അപകടത്തിൽ പെട്ടത്.ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് തകർന്നു വീണത്.ഇരുപതോളം പേരെ രക്ഷിച്ചതായി വിവരം.

