വയനാട് പുനരധിവാസം; ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഫേസ് വൺ, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പുനരധിവാസം നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘സർക്കാർ സഹായം 15 ലക്ഷം ലഭിക്കുന്നതിന് അപേക്ഷ നൽകിയ കുടുംബങ്ങൾക്ക് ഈ തുക വിതരണം ചെയ്‌തിട്ടുണ്ട്. 2026 ജനുവരിക്കകം വീടുകൾ കൈമാറും. അപ്പീൽ സർക്കാർ തലത്തിൽ പരിശോധിച്ചു.ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകി. കൃഷി നഷ്ടം ഇനിയും പലകാര്യങ്ങൾ ചെയ്യാനുണ്ട്. 526 കോടി രൂപയാണ് കേന്ദ്രം നൽകിയത്. അത് സഹായമല്ല. വായ്‌പയാണ്. ചൂരൽ മല സേഫ് സോൺ റോഡും വൈദ്യുതിയും പുന സ്ഥാപിക്കുന്ന നടപടികൾ തുടങ്ങി. സംഘടനകളിൽ നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. വയനാട് പുനരധിവാസം ഏതു തീയതിയാണോ പറഞ്ഞിരിക്കുന്നത് അന്ന് തന്നെ അത് പൂർത്തിയാക്കും. ഒരാശങ്കയും വേണ്ട, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...